പുതിയ തൂക്കുപാലം നിര്‍മാണം കെല്ലിനെ ഏല്‌പിക്കില്ല : അടൂര്‍ പ്രകാശ്

Kasargod

തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്നതോടെ പൊതുമേഖലാസ്ഥാപനമായ കെല്ലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയ തൂക്കുപാലങ്ങളുടെ നിര്‍മാണച്ചുമതല കെല്ലിന് നല്‍കില്ലെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വലിയപറമ്പ് പഞ്ചായത്തില്‍ പുതുതായി അനുവദിച്ച വില്ലേജ്ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. മാടക്കാല്‍ തൂക്കുപാലം തകര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍.ബി.എസ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയ ഉടനെ പാലം തകര്‍ച്ച സംബന്ധിച്ച് നടപടിസ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. കളക്ടര്‍ മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു. ടി.വി.ഗോവിന്ദന്‍, പി.ശ്യാമള, കെ.വി.ഗംഗാധരന്‍, ടി.വി.ബാലകൃഷ്ണന്‍, എം.കെ.മൊയ്തീന്‍, ഡോ. വി.പി.പി.മുസ്തഫ, എന്‍.കെ. ഹമീദ് ഹാജി, സി.എ.കരീം, കെ.പ്രമോദ്, എ.അമ്പൂഞ്ഞി, എം.ബേബി, ഉസ്മാന്‍ പാണ്ട്യാല, കെ.സിന്ധു, എം.കെ.മൊയ്തീന്‍, കെ.കുഞ്ഞിരാമന്‍, ടി.കെ.രാമന്‍, കെ.വി.രാമചന്ദ്രന്‍, കെ.സുലോചന, എ.ഡി.എം. എച്ച്.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. വില്ലേജോഫീസിന് സൗജന്യമായി സ്ഥലം അനുവദിച്ച സലാം പള്ളിക്കണ്ടത്തെ മന്ത്രി അനുമോദിച്ചു. സബ് കളക്ടര്‍ ജീവന്‍ബാബു നന്ദി പറഞ്ഞു.

 

RELATED NEWS

Leave a Reply