സാധാരണക്കാര്‍ക്ക് പോലീസ് നീതി ലഭ്യമാക്കണം : മന്ത്രി അനില്‍കുമാര്‍

Kasargod

നീലേശ്വരം: സാധാരണജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം പൊലീസ്സേന പ്രാധാന്യം നല്‍കേണ്ടതെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് അധ്യക്ഷതവഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഇ.ഷജീര്‍, ഡിവൈ.എസ്.പി.മാരായ ടി.പി.രന്‍ജിത്ത്, കെ.ഹരിശ്ചന്ദ്രനായക്, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ഡി.ഉണ്ണി, കെ.പി.ഒ.എ. ജില്ലാ പ്രസിഡന്റ് ടി.പി. സുമേഷ്, അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എ.രഘുനാഥന്‍, സി.പ്രദീപ്കുമാര്‍, എം.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാജീവന്‍ സ്വാഗതവും ടി.വി.ബാബു നന്ദിയും പറഞ്ഞു.പ്രതിനിധിസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.തമ്പാന്‍, സംസ്ഥാന പ്രസിഡന്റ് പി.ഡി.ഉണ്ണി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി.ശശിധരന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സുകുമാരന്‍, കെ.ചന്ദ്രാനന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത്, കെ.വി.രാജീവന്‍, വി.കെ.ശശികുമാര്‍, കെ.പ്രമോദ്, പി.പി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജോസഫ് അനുസ്മരണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ശശിധരന്‍ സ്വാഗതവും കണ്‍വീനര്‍ കെ.വി.ലതീഷ് നന്ദിയും പറഞ്ഞു. നേരത്തേ സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് പതാക ഉയര്‍ത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply