കുളക്കട പഞ്ചായത്തില്‍ 11 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Kollam

പുത്തൂര്‍: കുളക്കട ഗ്രാമപ്പഞ്ചായത്തില്‍ 2015-16 വാര്‍ഷികപദ്ധതിക്ക് ജില്ലാ പ്ലാനിങ് കമ്മീഷന്‍ അംഗീകാരം നല്‍കി. 11 കോടി രൂപയുടെ പദ്ധതിയില്‍ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് മുന്‍ഗണന. കുളക്കട പഞ്ചായത്തിലെ ശൗചാലയങ്ങളില്ലാത്ത മുഴുവന്‍ സ്‌കൂളുകള്‍ക്കും ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കും. പുത്തൂര്‍ മുക്ക് കോളനി സ്‌കൂളിന് 10ലക്ഷം രൂപ കെട്ടിടനിര്‍മാണത്തിനും വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിന് മൂന്നുലക്ഷം നവീകരണത്തിനും അനുവദിച്ചിട്ടുണ്ട്. നിര്‍മാണമേഖലയില്‍ മൂന്നുകോടി രൂപ, വഴിേയാര വിശ്രമകേന്ദ്രങ്ങള്‍, വൈദ്യുതീകരണം, പഠനോപകരണവിതരണം, ലാപ്‌ടോപ്പ് വിതരണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വനിതകള്‍ക്ക് ഷീ ടാക്‌സിയും കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായവും നല്‍കും. സ്റ്റുഡന്റ് പോലീസിന് സഹായം നല്‍കുന്നതിനും തുക നീക്കിവച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അഡ്വ. ഡി.എസ്.സുനില്‍ അറിയിച്ചു.

 

RELATED NEWS

Leave a Reply