കൊല്ലം തുറമുഖത്ത് പാസഞ്ചര്‍ ടെര്‍മിനലിന് ഉത്തരവായി

Kollam

കൊല്ലം: തുറമുഖ വികസനത്തിന്റെ ഭാഗമായി പാസഞ്ചര്‍ കം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെന്ന് പി.കെ.ഗുരുദാസന്‍ എം.എല്‍.എ. യുടെ ഓഫീസില്‍നിന്ന് അറിയിച്ചു. ടെര്‍മിനലിന് 2013 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ചിരുന്നു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം രൂപകല്പന ചെയ്ത ടെര്‍മിനലിന്റെ ഡിസൈന്‍ വിശദമായ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം സര്‍ക്കാര്‍ അംഗീകരിച്ചു. കൊച്ചി കെ.വി.ജെ.ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് 20.69 കോടിയുടെ കരാര്‍ ഏറ്റെടുത്തത്. നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

 

RELATED NEWS

Leave a Reply