കൊല്ലത്ത് റെയിൽവേ പാളത്തിൽ വിള്ളൽ ;വൻ ദുരന്തം ഒഴിവായി.

Kollam

കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ വിള്ളൽ. രാവിലെ 9.10ന് ഔട്ടർ കഴിഞ്ഞു സ്റ്റേഷനിലേക്കു മുബൈ – കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക് മാൻ ചന്ദൻ കുമാർ വിള്ളൽ കണ്ടത്. ചന്ദൻ കുമാർ അറിയിച്ചതിനെ തുടർന്നു ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടൽ മൂലം വിള്ളലിനു 15 മീറ്റർ മുന്നെ ട്രെയിൻ നിര്‍ത്താൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

RELATED NEWS

Leave a Reply