ചടയമംഗലത്ത് മാഗിക്കെതിരെ പ്രതിഷേധ റാലി നടത്തി

Kollam

ചടയമംഗലം: ഞങ്ങളെക്കൊല്ലുന്ന മാഗി ഞങ്ങള്‍ക്ക് വേണ്ടെന്നും ബാന്‍ മാഗി സേവ് ലൈഫ് എന്നുള്ള മുദ്രാവാക്യം ഉയര്‍ത്തിയും ചടയമഗംലം ഗവ. യു.പി.എസ്. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടത്തി. യുവതലമുറയുടെ ബുദ്ധിയും ആരോഗ്യവും നശിപ്പിക്കുന്ന ന്യൂജനറേഷന്‍ ഭക്ഷണപദാര്‍ഥങ്ങളിലും ശീതളപാനീയങ്ങളിലും അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ പരിശോധിച്ച് കണ്ടെത്തണമെന്നും ഹാനീകരമായവ കേരളത്തില്‍ നിരോധിക്കണമെന്നും ജില്ലാ പരിസ്ഥിതി ഏകോപനസമിതി ചെയര്‍മാന്‍ ടി.കെ.വിനോദന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് ജെ.പി.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ജി.ആര്‍.ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ഡി.ജയകുമാര്‍, അന്‍സാരി, എ.ഹാരീസ്, എ.എ.കബീര്‍, കണ്‍വീനര്‍ ഷെര്‍ലി എബ്രഹാം, സീനിയര്‍ അസിസ്റ്റന്റ് വി.പുഷ്പവല്ലി എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ക്വിസ്, ഉപന്യാസമത്സരം, വൃക്ഷത്തൈ നടീല്‍, പോസ്റ്റര്‍ പ്രചാരണം എന്നിവയും നടന്നു.

 

RELATED NEWS

Leave a Reply