പിണറായി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കണം-മന്ത്രി ഷിബു

Kollam

കരുനാഗപ്പള്ളി: അരുവിക്കരയില്‍ പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിന്റെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്ന് ജനങ്ങളോട് സി.പി.എം. വിശദീകരിക്കണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. കരുനാഗപ്പള്ളിയില്‍ നടക്കുന്ന ആര്‍.എസ്.പി. ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന നേതാവ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാതിരുന്നത് അസ്വാഭിവികമാണ്. പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ പറയുന്നത് യു.ഡി.എഫ്. മദ്യം ഒഴുക്കിയെന്നും പണം വാരിക്കോരി ചെലവാക്കിയെന്നുമാണ്. അതിലൂടെ പൊതുസമൂഹത്തെ മാത്രമല്ല സി.പി.എമ്മിന്റെ പ്രവര്‍ത്തകരെക്കൂടിയാണ് ആക്ഷേപിക്കുന്നത്. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മേഖലയില്‍വരെ ശബരീനാഥന് ഭൂരപക്ഷം ലഭിച്ചു. അവിടെയൊക്കെ സ്വന്തം പാര്‍ട്ടിക്കാര്‍ കാശുവാങ്ങിയിട്ട് വോട്ട് മാറിച്ചെയ്‌തെന്നാണോ പിണറായി ആരോപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നിലനില്‍ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര തിരഞ്ഞെടുപ്പിനുശേഷം ആര്‍.എസ്.പി.യുടെ പ്രസക്തി എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

RELATED NEWS

Leave a Reply