രക്തസാക്ഷിത്വദിനം ആചരിച്ചു

Kollam

കൊല്ലം: രാജീവ്ഗാന്ധിയുടെ ചരമദിനം മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രക്തസാക്ഷിത്വദിനമായി ആചരിച്ചു. ജില്ലാ ആസ്​പത്രിയില്‍ നടന്ന രക്തദാന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൃഷ്ണവേണി ജി.ശര്‍മ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറിമാരായ വസന്തകുമാരി, ശശികല മോഹന്‍, സരസ്വതിയമ്മ, സത്യഭാമ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന ജന.സെക്രട്ടറിമാരായ തങ്കച്ചി പ്രഭാകരന്‍, അഡ്വ. വഹീദ, ശ്രീകുമാരി, ബിന്ദു ജയന്‍, നെല്ലികുന്നം സുലോചന, അംബിക രാജേന്ദ്രന്‍, കെ.എസ്.യു. കോ-ഓര്‍ഡിനേറ്റര്‍ ഗീതാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply