വാന്‍ തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്‌

Kollam

പുനലൂര്‍: തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ പുനലൂര്‍ വെട്ടിത്തിട്ടയില്‍ പതിനഞ്ചടിയോളം താഴ്ചയില്‍ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവറടക്കം 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് അപകടം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് കൊച്ചിയില്‍ വീഗാലാന്‍ഡിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവര്‍, തൂത്തുക്കുടി മുതല്‍തെരുവ് മേലേഷണ്‍മുഖപുരത്തില്‍ ജയകുമാര്‍ (45), തൂത്തുക്കുടി സ്വദേശികളും കോളേജ് വിദ്യാര്‍ഥികളുമായ സ്വീറ്റ്‌സണ്‍ (20), വിഷ്ണു (19), ഹന്‍ഷ (19), ധനഫ് (21), ധലാസ് (21), കിരണ്‍ (21), ടിഷന്‍ (21), വിര്‍ജിന്‍ (21), എമില്‍ (20), ഡിഗോനോ വിത്സണ്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടിനാണ് ഇവര്‍ തൂത്തുക്കുടിയില്‍നിന്ന് യാത്രതിരിച്ചത്. പുനലൂര്‍-പത്തനാപുരം പാതയില്‍, വെട്ടിത്തിട്ട ജങ്ഷന് സമീപമുള്ള വളവിലെത്തിയപ്പോഴായിരുന്നു അപകടം. എതിരെ വന്ന ലോറിക്ക് വശം കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട വാന്‍ മറിയുകയായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു. വാനിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പുനലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

RELATED NEWS

Leave a Reply