സദാചാര ഗുണ്ടാകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി

Kerala News, Kollam

കൊല്ലം : സദാചാര ഗുണ്ടാകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസുമായി മുന്നോട്ടുപോയാല്‍ കൊന്നുകളയുമെന്ന്പെൺകുട്ടിയുടെ പിതാവിനെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിയെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി.

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് പെണ്‍കുട്ടിക്കും സുഹൃത്തിനും സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. കൊല്ലം ജില്ലയിലെ അഴീക്കലില്‍വച്ച് . ഇരുവരെയും ഒരുമിച്ച് കണ്ടതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന്പെ ണ്‍കുട്ടിയുടെ സുഹൃത്ത് അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. പാലക്കാട് കാരറ സ്വദേശി അനീഷാണ് മരിച്ചത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ ധനേഷ്, രമേഷ് എന്നീ രണ്ടുപേര്‍ക്കെതിരെ ആരോപണം ഉണ്ടായിരുന്നു.ഇരുവരെയും മർദിച്ചു ഭീഷണിപ്പെടുത്തി ചേർത്തുനിർത്തി വിഡിയോ എടുത്തു പ്രചരിപ്പിച്ച കായംകുളം എരുവ മണലൂർ തറയിൽ ധനേഷ് (25), അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് (33), അഴീക്കൽ സ്വദേശി ബിജു പിടിയിലായത്

സദാചാര ഗുണ്ടാ ആക്രമണത്തിനുശേഷവും തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അനീഷ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അപമാനിക്കലില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അനീഷിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് പെണ്‍കുട്ടിക്കുനേരെ വധഭീഷണി.

RELATED NEWS

Leave a Reply