ഇന്റര്‍വ്യൂ

jobs, Kottayam, Malappuram

അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

ജില്ലാ പട്ടിക ജാതി വികസന ഓഫീസിനു കീഴിലെ പൊന്നാനി, പാതായ്ക്കര, പാണ്ടിക്കാട് ഗവ. ഐ.ടി.ഐ കളില്‍ അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുമാ രുടെ ഒഴിവിലേക്ക് ബിരുദം, ഡി.സി. എ./സി.ഒ. പി.എ., മലയാളം കംപ്യൂട്ടി ങില്‍ പരിജ്ഞാനം എന്നീ യോഗ്യതകളുമുള്ള പട്ടിക ജാതിക്കാര്‍ക്ക് അപേക്ഷി ക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍, ജാതി സര്‍ട്ടിഫി ക്കറ്റ് സഹിതം ഒക്‌ടോബര്‍ 26 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും ബ്ലോക്ക് ഓഫീസുകളിലും ലഭിക്കും. പ്രതിമാസം പതിനായിരം രൂപ ഓണറേറിയം ലഭിക്കും.

മത്സ്യ കൃഷി പ്രദര്‍ശന യൂണിറ്റ് പദ്ധതിയില്‍ പ്രോജക്ട് കോഡിനേറ്റര്‍ ഒഴിവ്

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ കൃഷി പ്രദര്‍ശന യൂണിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു. അപേക്ഷകര്‍ക്ക് അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദവും മത്സ്യകൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷ നല്‍ ബിരുദവും മത്സ്യമേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തരബിരുദവും മത്സ്യകൃഷി മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 25000 രൂപ വേതന പ്രകാരം എട്ട് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ള വര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം നവംബര്‍ ഒന്നിന് രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.

എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ വിവിധ ഒഴിവികളിലേയ്ക്ക് ഒക്‌ടോബര്‍ 24 ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തുു. ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍മാര്‍, സി.എസ്.എസ്.ഡി ടീം ലീഡര്‍, ട്രെയിനികള്‍, ഐ.ടി- ഹെല്‍പ് ഡെസ്‌ക് ടെക്‌നീഷ്യന്‍/ട്രെയിനി, നഴ്‌സിംഗ്, സെയില്‍സ്മാന്‍, ഡ്രൈവര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, കോപ്പി എഡിറ്റര്‍, കെയര്‍ടേക്കര്‍, ടെക്‌നീഷ്യന്‍, സര്‍വ്വീസ് അഡൈ്വസേവ്‌സ്, ടീം ലീഡര്‍ സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്‌സ്, സെയില്‍സ് കസള്‍ട്ടന്റ്, ജനറല്‍ മാനേജര്‍, ഓപ്പറേഷന്‍സ് മാനേജര്‍, സൂപ്പര്‍വൈസര്‍, സ്റ്റുവര്‍ഡ്, ഹോംമെന്‍, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 22 ന് രാവിലെ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോ: 0481 2563451, 9961760233, 9605774945

ഇന്റര്‍വ്യൂ 24-ന്

കോട്ടയം ഗവ.എഞ്ചിനീയറിംഗ് കോളേജിലെ(രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന് കീഴിലുളള പ്രോജക്ടിലേക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുതിനുള്ള ഇന്റര്‍വ്യൂ 24ന് നടക്കും. സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.താല്പര്യമുള്ളവര്‍ ബന്ധപ്പെ’ സര്‍’ിഫിക്കറ്റുകളുമായി രാവിലെ 10ന് സിവില്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സീറ്റ് ഒഴിവ്

പെരിന്തല്‍ണണ്ണ പി.ടി. എം. ഗവ. കോളെജില്‍ എം.എ. ഇംഗ്ലീഷ്, അറബി ക്, എം.കോം., എം.എ സ്.സി. മാത്തമാ റ്റിക്‌സ് വിഷയ ങ്ങളില്‍ ഏതാനും സംവരണ സീറ്റുകള്‍ ഒഴിവു ണ്ട്. അഡ്മിഷന് താത്പര്യ മുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 24 ന് രാവിലെ 10 ന് രേഖകള്‍ സഹിതം കോളെജില്‍ എത്തണം.

RELATED NEWS

Leave a Reply