എല്ലാ വീട്ടിലും ശുചിമുറി ഉറപ്പാക്കി കടുത്തുരുത്തി ബ്ലോക്ക് കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനത്ത്

Kottayam, Local News

എല്ലാ വീടുകളിലും ശുചിമുറികളുള്ള കോട്ടയം ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തെന്ന ബഹുമതി കടുത്തുരുത്തി കരസ്ഥമാക്കി. ബ്ലോക്കില്‍ ഉള്‍പ്പെട്ട ആറ് ഗ്രാമപഞ്ചായത്തുകളിലുമായി ശുചിമുറികളില്ലാതിരുന്ന 826 വീടുകളിലും ശുചിമുറി ഉറപ്പു വരുത്തിയാണ് കടുത്തുരുത്തി ഒന്നാമതെത്തിയത്.മുഴുവന്‍ വീടുകളിലും ശുചിമുറി ഉണ്ടായ സാഹചര്യത്തില്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം ഇല്ലാത്ത കോട്ടയം ജില്ലയിലെ ആദ്യ ബ്ലോക്ക് കടുത്തുരുത്തിയാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വനം-ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിച്ചു.

ശുചിത്വത്തിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക,സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ജീവിക്കുന്നവര്‍ക്കായി ഭവന പദ്ധതി പൊതുവിദ്യാഭ്യസ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തല്‍ തുടങ്ങിയവയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം.ജില്ലയില്‍ ശുചിമുറികളില്ലാത്ത 9101 കുടുംബങ്ങളിലും ശുചിമുറി നിര്‍1/2ാണം പുരോഗമിക്കുകയാണ്. സംസ്ഥാന െത്ത എല്ലാ വീടുകളിലും ശുചിമുറി ഉറപ്പുവരുത്തിയതായി കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപനം നട ത്തുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

RELATED NEWS

Leave a Reply