നാഗമ്പടം മേല്‍പ്പാല അപകടം: സ്ലാബുകള്‍ ഉടന്‍ സ്ഥാപിക്ക ണം – എഡിഎം

Kottayam, Local News

കോട്ടയം:നാഗമ്പടം മേല്‍പ്പാല ത്തില്‍ പുതിയ സ്ലാബുകള്‍ അടിയന്തിരമായി സ്ഥാപി
ക്കാന്‍ എഡിഎം അജന്താകുമാരിയുടെ അദ്ധ്യക്ഷ തയില്‍ കളക്‌ട്രേ റ്റില്‍ ചേര്‍ന്ന യോഗം
തീരുമാനിച്ചു. പാലത്തിലെ പ്രവേശനം പൂര്‍ണ്ണമായി അടയ്ക്കാനും എഡിഎം നിര്‍ദ്ദേ
ശിച്ചു. ഈ ഭാഗത്ത് വെളിച്ച ക്രമീകരണം പുനസ്ഥാപിച്ചതായും സാമൂഹ്യ വിരുദ്ധരുടെ
ശല്യം ഒഴിവാക്കാന്‍ പോലീസ് സഹായം ഉറപ്പു വരുത്തണമെന്നും മുനിസി പ്പല്‍ ചെയര്‍പേ
ഴ്‌സണ്‍ പി.ആര്‍ സോനആവശ്യപ്പെട്ടു.
പാലം നവീക രിക്കുന്നതിന് നഗരസഭ നല്‍കേണ്ട തുക സംബന്ധിച്ച തീരുമാനം പിന്നീട് നടക്കും. ഇതിനായി ജനപ്ര തിനി ധിക ളുടെയും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരു ടെയും യോഗം ചേരും. പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നേരത്തെ എസ്റ്റിമേറ്റ് എടുത്തിരു ന്നു. ഇതിനി ടയില്‍ കേടു പാട് സംഭവിച്ച ഭാഗത്തു നിന്ന് വീണ് കഴിഞ്ഞദിവസം ഒരാള്‍ മരിച്ചിരു ന്നു. ഇതിന്റെ ഭാഗമായാണ് എഡിഎം അടിയ ന്തിര യോഗം വിളിച്ചത്. റെയില്‍വേ തയ്യാറാക്കിയ
എസ്റ്റിമേറ്റ് അനുസ രിച്ച് 15 ലക്ഷം നിര്‍മ്മാണ ചെലവും 13.5 ലക്ഷം നടത്തിപ്പ് ചെലവുമാണ്. ഇതില്‍ നിര്‍മ്മാണ ചെലവ് വഹിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അറിയി ച്ചു.

RELATED NEWS

Leave a Reply