പന്ത്രണ്ടാമത് ലൂർദിയൻ ഇന്റർസ്കുൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ്

Kottayam

പന്ത്രണ്ടാമത് ലൂർദിയൻ ഇന്റർസ്കുൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ്  (04/08/15)  ലൂർദ് പബ്ളിക്ക് സ്കൂൾ ആൻഡ്‌ ജൂണിയർ കോളേജ് ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉച്ച കഴിഞ്ഞു 3 മണിക്ക് കോട്ടയം ജില്ലാ കളക്ടർ ശ്രീ. യു. വി. ജോസ് ഐ. എ. സ്. പന്ത്രണ്ടാമത് ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിർവഹിക്കും.ജില്ലാ ബാസ്കറ്റ് ബോൾ അസ്സോസ്സിയേഷൻ പ്രസിഡന്റ്‌ ശ്രീ. ഷാജി ജേക്കബ്‌ പതാക ഉയർത്തും. ലൂർദ് സ്കൂൾ മാനേജർ റവ. ഡോ. ജോസഫ്‌ മണക്കളം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ. ആർ. ജി. വാര്യർ, ട്രുസ്ടി ശ്രീ. കെ. എ. എബ്രഹാം കല്ലറക്കൽ, പ്രിൻസിപ്പൽ റവ. ഫാ. മനോജ്‌ കറുകയിൽ, പി.ടി. എ. പ്രസിഡന്റ്‌ ശ്രീ. ജോജി തോമസ്‌ മാന്നാത്ത്, പയസ് സ്കറിയ പൊട്ടംകുളം തുടങ്ങിയർ പ്രസംഗിക്കും. ഉദ്ഘാടന മത്സരത്തിൽ ലൂർദ് കോട്ടയം എസ്. എച്. ചങ്ങനാശേരിയെ  നേരിടും. ടൂർണമെന്റുമായി ബന്ധപെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച വാർത്താ ചിത്രത്തിനു അവാർഡ്‌ നൽകും.  7 ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ഫൈനൽ മത്സരം ആരംഭിക്കും. തുടർന്ന് ആറു മണിക്ക് നടക്കുന്ന സമാപന സമ്മേളനം   ജില്ലാ പോലീസ്  സൂപ്രണ്ട് ശ്രീ. എം. പി. ദിനേശ് ഉദ്ഘാടനം ചെയ്യും.

RELATED NEWS

Leave a Reply