പോലീസ് ജീപ്പിന്റെ ചില്ലടിച്ചു തകർത്ത് ഡി വൈ ഫ് ഐ മാർച്ച്

Kottayam

കോട്ടയം: പൊൻകുന്നത്ത് ഡി.വൈ.എഫ്.ഐ. , എസ്.എഫ്.ഐ പ്രവർത്തകർ പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ച് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാനെത്തിയ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ജനൽ ചില്ലകളും സി.സി.റ്റി.വി ക്യാമറയും തകർത്തു. സ്വകാര്യ സ്കൂളിൽ ആർ.എസ്.എസ് ക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിനെ തുടർന്നാണ് അക്രമം.

മാർച്ചിനിടെ ഉണ്ടായ കല്ലേറിൽ പോലീസുകാരനായ മിഥുന് പരിക്കേറ്റു .കണ്ണിന് പരിക്കേറ്റ മിഥുനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ചിന് ശേഷം തിരികെപ്പോവുകയാരുന്ന പ്രവർത്തകരാണ് പൊൻകുന്നം എസ്.ബി.റ്റിക്ക് മുന്നിൽ വച്ച് ഡ്യൂട്ടിക്ക് പോവുകയായിരുന്ന മണിമല പോലീസ് സ്റ്റേഷനിലെ ജീപ്പ് ആക്രമിച്ചത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കെതിരെ കേസ് എടുക്കമെന്ന് പോലീസ് അറിയിച്ചു.

 

RELATED NEWS

Leave a Reply