ബിജോസിന്റെ പൊക്കം കൂടുകയാണ്; വാതില്‍ പൊളിച്ചുപണിയേണ്ടിവരും

Kottayam

സംസ്ഥാനത്ത് ഉയരത്തില്‍ രണ്ടാമന്‍
വാഴൂര്‍: ബിജോസ് കെ. പീറ്ററിന്റെ പൊക്കം കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഉയരം ആറടി ഏഴിഞ്ചായി വര്‍ധിച്ചു. ഈ പോക്കുപോയാല്‍ അധികം താമസിയാതെ വാഴൂര്‍ അരീക്കല്‍ വീടിന്റെ വാതിലുകളെല്ലാം ഉയരംകൂട്ടി പണിയേണ്ടിവരും. പൊക്കമിങ്ങനെ കൂടുന്നതുകൊണ്ട് സംസ്ഥാനത്ത് ഉയരത്തില്‍ രണ്ടാമതെത്താന്‍ ബിജോസിന് കഴിഞ്ഞു.ഓള്‍ കേരള ടോള്‍മെന്‍ അസോസിയേഷന്‍ നടത്തിയ അളവെടുപ്പിലാണ് ബിജോസ് രണ്ടാംസ്ഥാനത്തെത്തിയത്.
സംഘടനയില്‍ അംഗമായ സംസ്ഥാനത്തെ മൂവായിരത്തോളവും ജില്ലയിലെ നൂറ്റിഅന്‍പത്തിരണ്ടും അംഗങ്ങള്‍ക്കിടയില്‍നിന്നാണ് ബിജോസ് രണ്ടാംസ്ഥാനം നേടിയത്. ടോള്‍മെന്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കോട്ടയം ജില്ലാ പ്രസിഡന്റുമാണ്. വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് കെ. ചെറിയാന്റെയും എലിസബത്ത് ജോസിന്റെയും മകനാണ് ഈ 22കാരന്‍.

 

RELATED NEWS

Leave a Reply