ലോക തണ്ണീര്‍ത്തട ദിനം ആചരിച്ചു.

Kottayam

കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകതണ്ണീര്‍ത്തട ദിനം ആചരിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അംബികാദേവി ഉദ്ഘാടനം ചെയ്തു. അമൂല്യങ്ങളായതണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം, അവ നേരിടുന്ന പ്രതിസന്ധികള്‍, അവയുടെ സുസ്ഥിരമായ സംരക്ഷണം ഉറപ്പാക്കല്‍ എന്നിവ സംബന്ധിച്ച് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍, ഡോ. ജോര്‍ജ് ചാക്കച്ചേരി ക്ലാസ്സെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം, ഏകാങ്ക നാടകം മത്സരങ്ങള്‍ നടത്തി. പ്രസംഗ മത്സരത്തില്‍ കുമരകം, എസ്.കെ.എം. ഹയര്‍സെക്കന്ററി സ്‌കൂളിലെ ജിനി രാജു ഒന്നാം സ്ഥാനവും കുടവെച്ചൂര്‍ ഗവണ്‍മെന്റ് ദേവീ വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഐശ്വര്യ സജി രണ്ടാം സ്ഥാനവും കോട്ടയം സി.എം. എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബിനുജ വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി. ഏകാങ്ക നാടക മത്സരത്തില്‍ ആര്യ. എം. മധു, (ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടയം), ഗംഗ. ടി.പി, (എസ്.കെ.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുമരകം), കണ്ണന്‍.പി.എം,(എന്‍.എസ്.എസ്. ഹയര്‍സെക്കന്ററിസ്‌കൂള്‍, കോട്ടയം), അമല്‍ പി.മാത്യൂസ്,(സി.എം.എസ്. ഹയര്‍സെക്കന്ററി സ്‌കൂള്‍, കോട്ടയം) എന്നിവരടങ്ങുന്ന ടീം ഒന്നാം സമ്മാനം നേടി. 

RELATED NEWS

Leave a Reply