സർവീസിൽ നിന്നും വിരമിക്കുന്നവർക്കു ഊഷ്മളമായ യാത്രയയപ്പു നൽകി കെ പി ഒ എ .

Kottayam

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഓഫീസർമാർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി .ഇന്നലെ വൈക്കീട്ടു 3 .30 ന് കോട്ടയം എ ആർ ക്യാമ്പ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഇൻസ്‌പെക്ടർ ജെനെറൽ ഓഫ് പോലീസ് ഏറണാംകുളം റേഞ്ച് പി വിജയൻ ഐ പി എസ് ഉദ്‌ഘാടനം നിർവഹിച്ചു. കെ പി ഒ എ കോട്ടയം ജില്ലാ പ്രസിഡന്റ് കെ പി ടോംസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി ഒ കോട്ടയം ജില്ലാ സെക്രട്ടറി മാത്യു പോൾ സ്വാഗതം പറഞ്ഞു .തുടർന്ന് വിരമിക്കുന്നവർക്കുള്ള ഉപകാരസമർപ്പണവും നടന്നു.നിരവധി പോലീസ് ഓഫീസേഴ്‌സ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

RELATED NEWS

Leave a Reply