അന്താരാഷ്ട്ര കടുവാ ദിനം : വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രബന്ധ -ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാം

Calicut, General, Kannur, Kasargod, Kerala News, Local News, Malappuram, Wayanad

മലപ്പുറം:അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട്

സാമൂഹിക വനവല്‍ക്കരണ വിജ്ഞാന വ്യാപന ഡിവിഷന്‍ കോഴിക്കോട്, മലപ്പുറം, വയനാ

ട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി

പ്രബന്ധ-ക്വിസ് മത്സരങ്ങള്‍ നടത്തും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി

“കടുവകളും അപചയം നേരിടുന്ന ആവാസവ്യവസ്ഥകളും എന്ന വിഷയത്തിലാണ് പ്രബന്ധ മത്സ

രം. അഞ്ച് പേജില്‍ കവിയാത്ത പ്രബന്ധം അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷല്‍

ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ, മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട്

673028 വിലാസത്തില്‍ ജൂലൈ 27ന് അഞ്ചിനകം ലഭിക്കണം. “കടുവ” വിഷയ ത്തില്‍

കോഴിക്കോട്ടെ വനശ്രീയില്‍ ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന ക്വിസ്

മത്സരത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഫോണ്‍ വഴി

രജിസ്റ്റര്‍ ചെയ്യണം. പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ഉച്ചയ്ക്ക്

1.30നകം എത്തണം. ഒരു വിദ്യാലത്തില്‍ നിന്ന് പരമാവധി രണ്ട് പേര്‍ക്ക് പങ്കെടുക്കാം.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വര്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും

നല്‍കും. ഫോണ്‍ 0495 2414283, 8547603870, 8547603871.

RELATED NEWS

Leave a Reply