എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ജൈവ പച്ചക്കറിക്യഷി വിളവെടുപ്പുത്സവം നടത്തി

General, Local News, Malappuram, scrolling_news

എടത്തനാട്ടുകര : വിഷവിമുക്തമായ പച്ചക്കറിയിനങ്ങള്‍ സ്വന്തം സ്‌കൂളില്‍ തന്നെ ഉല്‍പാദിപ്പിച്ച്, വിദ്യാര്‍ഥികളില്‍ ജൈവ പച്ചക്കറിക്യഷിയില്‍ താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി. വിദ്യാര്‍ഥികളുടെ വീടുകളില്‍ ചെയ്തുവന്ന ‘എന്റെ കറി എന്റെ മുറ്റത്ത് ജൈവ
പച്ചക്കറി ഉല്പാദന പദ്ധതിക്ക്’ പരിശീലനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്‌കൂള്‍ മന്ത്രി സഭയിലെ ക്യഷിവകുപ്പിന്നു കീഴില്‍  സ്‌കൂളിന്റെ 2 വശങ്ങളിലുമായി വാഴകള്‍, പയര്‍,   കോവല്‍, വള്ളിച്ചീര, ചതുരപ്പയര്‍, പടവലം, കുമ്പളം കാന്താരി മുളക്, പച്ചമുളക്, വഴുതന, ചേമ്പ,് ചീര എന്നിങ്ങനെ വിവിധയിനം പച്ചക്കറികളാണ് നട്ടു വളര്‍ത്തിയത്. നടീല്‍  മുതല്‍ കള പറിക്കല്‍, വളമിടല്‍, കീട നിയന്ത്രണം, വിളവെടുപ്പ് കാര്യങ്ങള്‍ വരെ നിയന്ത്രിച്ചത് വിദ്യാര്‍ഥികളാണ് സ്‌കൂളിന് ആകെയുള്ള 20 സെന്റ് സ്ഥലത്തിലെ 17 സെന്റ് സ്ഥലത്തും സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചതിന്റെ ബാക്കി 3 സെന്റ് സ്ഥലത്താണ് കുട്ടിക്കര്‍ഷകര്‍ പച്ചക്കറിക്യഷി നടത്തിയത്. വാഴകുലകള്‍ പഴുപ്പിച്ച് കുരുകുട്ടികള്‍ക്ക് തന്നെ നല്‍കയാണ് ചെയ്യുന്നത്.  സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ വിളയിച്ചെടുന്ന മറ്റു  മുഴുവന്‍ പച്ചക്കറികളും  സ്‌കൂളില്‍ നിത്യവും വിളമ്പുന്ന
കറികളിലും അച്ചാറിലും ചേര്‍ക്കുന്നു.ക്കുന്നു.പി.ടി എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു വിളവെടുപ്പുത്സവം ഉല്‍ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ. സതീ ദേവി  അധ്യക്ഷത വഹിച്ചു.

RELATED NEWS

Leave a Reply