ഏറനാട് താലൂക്ക് വികസന സമിതി യോഗം

Local News, Malappuram

 

ഏറനാട് താലൂക്ക് ഓഫീസില്‍ സെപ്തബ റിലെ വികസന സമിതി യോഗം ചേര്‍ന്നു. വിവിധ വകുപ്പ് മേധാവി കള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവത രിപ്പി ച്ചു. ജോലിഭാരം കൂടുതലായ തിനാല്‍ മൈനിംങ് ആന്‍ഡ് ജിയോളജി വകുപ്പിനെ താലൂക്ക് സഭയില്‍ നിന്നും ഒഴിവാക്ക ണമെന്ന അപേക്ഷ യില്‍ ഒരു ഓഫീസിനെ മാത്രം സഭയില്‍ നിന്നും ഒഴിവാ ക്കാന്‍ സാധിക്കുക യില്ലെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. എല്ലാ താലൂക്ക് സഭകളിലും വകുപ്പ് മേധാവികള്‍ നിര്‍ബന്ധ മായും പങ്കെടുക്കണം. നെല്ലിപ്പറമ്പ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തുള്ള പൊതുകിണര്‍ സ്ലാബ് ഇട്ട് മൂടുകയും അവിടെ യുള്ള ബി.എ സ്.എന്‍. എല്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബീവറേജസിന് മന്നിലുള്ള ഓട്ടോപാര്‍ക്കിങ് നിര്‍ത്തിവെക്കണ മെന്നും പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങളും തന്‍ സ്ഥലത്ത് നിന്നും മാറ്റ് കൊടുക്കണമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മീറ്റര്‍ ഉപയോഗിക്കാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍മാക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

RELATED NEWS

Leave a Reply