ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം/ പാല്‍ സൗജന്യമായി പരിശോധിക്കും/പരിശീലനം

Calicut, Kannur, Kasargod, Local News, Malappuram, scrolling_news, Wayanad

 

ക്ഷീരവികസന വകുപ്പിന്റെ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം സെപ്റ്റംബര്‍ 6 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിതരണം നടത്തും. സാമ്പത്തിക നഷ്ടം സംഭവിച്ച കര്‍ഷകര്‍ നല്‍കിയ അപേക്ഷയില്‍ നിന്നും അര്‍ഹരായ 30 പേര്‍ക്കാണ് ധനസഹായം നല്‍കുന്നത്. 10,000 രൂപ വീതം ഓരോ കര്‍ഷകനും ലഭിക്കും.

പാല്‍ സൗജന്യമായി പരിശോധിക്കും

ഓണക്കാലത്ത് പാലില്‍ മായം കലരുന്നത് തടയുന്നതിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ 13 വരെ പാല്‍ സൗജന്യമായി പരിശോധിക്കും. മഞ്ചേരിയില്‍ നടക്കുന്ന ഐ.ആര്‍.ഡി.പി മേളയില്‍ ക്ഷീരവികസന വകുപ്പിന്റെ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാളില്‍ വിവിധ തരം പാല്‍ പരിശോധന ഉപകരണങ്ങള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും.

ശുദ്ധമായ പാലുല്‍പാദനം പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവ ട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക ളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ ആറ്,ഏഴ് ദിവസ ങ്ങളില്‍ പരിശീ ലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04952414579.

RELATED NEWS

Leave a Reply