ജില്ല ആശുപത്രിയെ കൂടുതൽ മികവുറ്റതും ജനപ്രിയവുമാക്കാൻ പദ്ധതികളുയരുന്നു

Malappuram

പെരിന്തൽമണ്ണ: ഒട്ടേറെ പരിമിതികൾക്കിടയിലും പ്രവർത്തന മികവിന് പലതവണ അനുമോദിക്കപ്പെട്ട ജില്ല ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും ഒപ്പംതന്നെ ജനകീയമാക്കാനും വിവിധ പദ്ധതികളുമായി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി ഏറെക്കാലത്തെ ആവശ്യമായ പുതിയ മാതൃ – ശിശു വാർഡ് വേഗത്തിൽ തുറക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ വാർഡിലേക്ക് ആവശ്യമായ ജീവനക്കാരെ അടിയന്തരമായി അനുവദിച്ചു കിട്ടുന്നതിന് എം.എൽ.എയുടെ നനേതൃത്വത്തിൽ ആരോഗ്യ മന്ത്രിയെ കാണും.
മങ്കട പി.ടി ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രി അങ്കണത്തിൽ സ്വന്തം ചെലവിൽ കെട്ടിടം നിർമിച്ചു നൽകാമെന്നറിയിച്ചുള്ള അപേക്ഷ പരിഗണിക്കാനും മേൽനടപടി സ്വീകരിക്കാനും കമ്മിറ്റി യോഗം തീരുമാനിച്ചു. പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ട്രസ്റ്റ് ആശുപത്രിയിലെ രോഗികൾക്കും ഒപ്പമുള്ളവർക്കും റമദാനിൽ സൗജന്യ നോമ്പുതുറക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷ യോഗം അംഗീകരിച്ചു.
എന്നാൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കാനുള്ള മാനേജ്‌മന്റ് കമ്മിറ്റിയുടെ ഇത്തരം ഇടപെടലുകൾക്കിടയിലും ‘അനുഗ്രഹ വിഷൻ’ ഇന്നു രാവിലെ റിപ്പോർട്ട് ചെയ്‌ത ആശുപത്രിയിലെ വാഹന പാർക്കിങ്ങിനു ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം വലിയ പ്രതിഷേധമാണ് വരുത്തിവെച്ചിട്ടുള്ളത്. ഇത് മറ്റു പ്രവർത്തനങ്ങളുടെ മാറ്റു കുറക്കുന്നു.

RELATED NEWS

Leave a Reply