ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്ന് സര്‍വ്വകലാശാലയില്‍ ആഘോഷം

Life Style, Local News, Malappuram, scrolling_news

തേഞ്ഞിപ്പലം: ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്ക് ഇന്നലെ തിങ്കളാഴ്ച വളരെയധികം സന്തോഷത്തിന്റെ ദിനമായിരുന്നു. എല്ലാവരും ഒത്തുചേര്‍ന്ന് കളിച്ചും ചിരിച്ചും ചിത്രം വരച്ചും രസിച്ച ദിവസം. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്ക് കൂടി ആശ്വാസത്തിന്റെ ദിവസം. ലോക ഡൗണ്‍സിന്‍ഡ്രോം ദിനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മനശാസ്ത്ര പഠനവിഭാഗവും സംസ്ഥാന സാമൂഹിക നീതി വകുപ്പും ചേര്‍ന്നാണ് തിങ്കളാഴ്ച വേറിട്ട പരിപാടികള്‍ നടത്തിയത്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടത്തിയ പരിശീലന പരിപാടിയും ഡൗണ്‍സിന്‍ഡ്രോം ബാധിതരുടെ സംഗമവും കലാപരിപാടികളും ഡൗണ്‍സിന്‍ഡ്രോം രംഗത്തെ വിദഗ്ധനും ശിശുരോഗ വിദഗ്ധനുമായ ഡോ: കെ. മോഹന്‍ദാസ് നായര്‍ ഉദ്ഘാടനം ചെയ്തു. നിതൃജീവിതത്തില്‍ പ്രയോജനം ചെയ്യുന്ന വിഷയങ്ങളാകണം ഡൗണ്‍സിന്‍ഡ്രോം ബാധിതരായ കുട്ടികളെ പ്രധാനമായും പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ അഭിരുചികള്‍ ചെറുപ്പത്തിലേ മനസിലാക്കി പ്രോല്‍സാഹിപ്പിക്കണം. വിദേശ രാജ്യങ്ങളില്‍ 90 ശതമാനം സിന്‍ഡ്രോം ബാധിതരും സ്വയം ജോലി ചെയ്ത് ജീവിക്കുന്നവരാണെന്നും ഡോ: മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ മനശാസ്ത്ര പഠനവിഭാഗം മേധാവി ഡോ: കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പി.കെ. റഹീമുദ്ദീന്‍, ശുക്കൂര്‍, നാസര്‍ ബാബു, എം.വി. സക്കറിയ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply