പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലു കളില്‍ പ്രദര്‍ശിപ്പിക്കും

Health Tips, Local News, Malappuram

മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ മാസ്
മീഡിയാ വിഭാഗം തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി (ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസി യേഷന്‍ ഭാരവാഹി
കള്‍ക്ക് ) വിതരണം ചെയ്യും. പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി ഹോട്ടല്‍ ആന്‍ഡ് റസ്റ്റന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റഫീക്ക് സവേരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, മാസ് മീഡിയാ ഓഫീസര്‍ റ്റി.എം. ഗോപാലന്‍,ടെക്നിക്കല്‍ അസിസ്റ്റന്റ് എം. വേലായുധന്‍ എന്നിവര്‍ പങ്കെടു ത്തു. ഹോട്ടലു കളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും പാലിക്കേണ്ട നിര്‍ദേശ ങ്ങള്‍ .

? പാനീയ ങ്ങള്‍ നല്‍കുമ്പോള്‍ ഗ്ലാസില്‍ വിരലു കള്‍ ഇടരുത്. മീന്‍ കേടുവരാതി

രിക്കാനുള്ള ഐസ് ശീതള പാനീയങ്ങളില്‍ ഉപയോഗിക്കരുത്.

? കുടിക്കു വാന്‍പച്ചവെള്ളം ചേര്‍ക്കാത്ത തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.

? ഭക്ഷണം കഴിക്കുന്നവര്‍, പാചകക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ മലമൂത്ര വിസര്‍ജ

നത്തിനു ശേഷം നന്നായി സോപ്പ് ഉപയോഗിച്ച് കൈകഴുകണം. ഭക്ഷണത്തിന് ഓര്‍ഡര്‍

എടുക്കുന്നവര്‍ മേശയില്‍ കൈകുത്തരുത്.

? പ്ലെയ്റ്റുകള്‍, ഗ്ലാസുകള്‍ എന്നിവ തിളച്ച വെള്ളത്തില്‍ കഴുകിയ ശേഷമേ ഭക്ഷണം വിളമ്പാ

വൂ. കഴിക്കുന്നതിന് മുന്‍പ് സോപ്പ് ഉപയോഗിച്ച് കൈകഴുകണം.

? ജോലിക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ്

? ദിവസവും വൃത്തിയുള്ള വസ്ത്രംധരിക്കുക.

? ആഹാരം കൈകാര്യം ചെയ്യുന്ന വര്‍ വ്യക്തി ശുചിത്വം പാലിക്കണം. നഖം മുറിച്ച്

വൃത്തിയാക്കണം. ഹെഡ് നെറ്റും ഗ്ലൗസും ഉപയോഗിക്കണം.

? ഭക്ഷണ സാധന ങ്ങള്‍ തുറന്ന് വെയ്ക്കരുത്. പഴങ്ങളും പച്ചക്കറികളും പുതിയതും

വൃത്തിയുള്ളതും ഉപയോഗിക്കുക.

? ഈച്ചശല്യം ഒഴിവാക്കുക. ഹോട്ടലിനകത്ത് പുകവലിക്കരുത്.

? ശുചിയായും വൃത്തിയായും മാത്രം ഭക്ഷണം നല്‍കുക.

RELATED NEWS

Leave a Reply