പകർച്ചവ്യാധി: പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ ജീവനക്കാരില്ലാത്തത് ജില്ലയിൽ തിരിച്ചടിയാകുന്നു

Malappuram

മലപ്പുറം: ഡെങ്കിപനി, മഞ്ഞപിത്തം, ഡിഫ്തീരിയ, മലേറിയ പോലെയുള്ള പകർച്ചവ്യാധികൾ പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുള്ള ജീവനക്കാർ ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റിൽ ഇല്ലാത്തത് തിരിച്ചടിയാകുന്നു. 41 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള ജില്ലയിൽ ആരോഗ്യ മേഖലയിലെ ഫീൽഡ് വർക്കർമാരുടെ എണ്ണം പതിനേഴ് മാത്രമാണ്. 3 പോസ്റ്റുകൾ ഒഴിഞ്ഞും കിടക്കുന്നു. ജലാശയങ്ങളിൽ കീടനാശിനി തളിക്കൽ, കൊതുക് നശീകരണത്തിനുള്ള ഫോഗിങ്, ഉറവിട നശീകരണം, വെക്ടർ സർവേ, രക്ത സാമ്പിൾ ശേഖരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം വെക്ടർ കൺട്രോൾ യൂണിറ്റിൽ മതിയായ ഫീൽഡ് വർക്കർമാർ ഇല്ലാതത്തതിനാൽ ഫലപ്രദമായി നടക്കാത്ത അവസ്ഥയാണ്.

പ്രാതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കണമെങ്കിൽ ജനസംഖ്യാനുപാതികമായി ഫീൽഡ് വർക്കർമാരെ ജില്ലയിൽ നിയമിച്ചേ മതിയാവൂ. അങ്ങനെയങ്കിൽ നൂറ്ഫീൽഡ് വർക്കർമാരെങ്കിലും ആവശ്യമായി വരും. ജനസംഖ്യ ഏറെ കുറഞ്ഞ പല ജില്ലകളിലും ജില്ലയിലേതിനേക്കാൾ ഇരട്ടി ഫീൽഡ് വർക്കർമാരാണുള്ളത്. അതുകൊണ്ടുതന്നെ ജില്ലയിൽ മതിയായ ആളുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമായുണ്ട്.

RELATED NEWS

Leave a Reply