പരിസ്ഥിതി വിനോദ സഞ്ചാര ഗ്രാമം വിസ്മയമാകുന്നു .. ചെമ്മാണിയോട്ഹരിദാസന്‍

Malappuram

കരുവാരകുണ്ട് ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ പറുദീസയായി. അടുത്തിടെ
പുന്നക്കാട് ആരംഭിച്ച ചേറുമ്പ് പരിസ്ഥിതി സൌഹൃദ വിനോദ സഞ്ചാരഗ്രാമം
സന്ദര്‍ശകരെ മാടി വിളിക്കുന്നു. പുഴയോരത്ത്സ്ഥാപിച്ച വിശാലമായ വിനോദ
സഞ്ചാര ഗ്രാമം അനവദ്യമായ മനോഹരിതകൊണ്ട് ആകര്‍ഷകമാണ്.ഗ്രാമത്തിലെ
നയനാനന്ദകരമായ തടാകവും ഉല്ലാസ ബോട്ട് സര്‍വീസും ആരെയും
വിസ്മയഭരിതരാക്കും. കുട്ടികള്‍ക്കുള്ള വിവിധ വിനോദോപാധികളും
ഗ്രാമത്തിലുണ്ട്. മേലാറ്റൂര്‍-നിലമ്പൂര്‍ റൂട്ടില്‍ ആണ്കരുവാരകുണ്ട്.
പുന്നക്കാട് ബസ്‌സ്റ്റോപ്പില്‍ നിന്ന്നടക്കാനുള്ളദൂരം മാത്രം. മന്ത്രി
എ.പി. അനില്‍കുമാറിന്റെ ശ്രമഫലമാണ് ഈ വിനോദ സഞ്ചാര ഗ്രാമം..

RELATED NEWS

Leave a Reply