പെരിന്തല്‍മണ്ണ ഗവ.മോഡല്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് രണ്ടണ്‍് കോടി

Malappuram
പെരിന്തല്‍മണ്ണ ഗവ:മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിന്  രണ്ടണ്‍് കോടി അനുവദിച്ചതായി  നഗരകാര്യ-ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2015-16 ലെ പ്ലാന്‍ ഫണ്‍ണ്ടില്‍ ഉള്‍പ്പെടുത്തിയാണ്  തുക അനുവദിച്ചത്. 16 ബാച്ചുകളിലായി 1000ത്തോളം കുട്ടികളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളത്.
പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.5 കോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഈ അധ്യയന വര്‍ഷം ആരംഭത്തില്‍ തുറന്ന് കൊടുത്തിരുന്നു. ഇതോടെ മണ്ഡലത്തിലെ സ്ഥലം ലഭ്യമായതും കെട്ടിടം ആവശ്യമുള്ളതുമായ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കെട്ടിടങ്ങള്‍ അനുവദിച്ചതായും  മന്ത്രി പറഞ്ഞു

RELATED NEWS

Leave a Reply