മലബാര്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; പ്രചാരണ റോഡുഷോ തിരൂരില്‍ തുടങ്ങി

Local News, Malappuram

രൂര്‍: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കെ.എഫ്.എയുടെയും ഡി.എഫ്.എയുടെയും സഹകരണത്തോെട മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടത്തുന്ന മലബാര്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍മത്സരത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന റോഡ്‌ഷോ ഞായറാഴ്ച വൈകിട്ട് തിരൂരില്‍ തുടങ്ങി.
തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടില്‍വെച്ച് ജില്ലാകളക്ടര്‍ കെ. ബിജു എസ്.കെ. ഉണ്ണിക്ക് കൊടികൈമാറി ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് എട്ടുക്ലൂബ്ബുകളുടെയും കൊടികൈമാറി. ഷൂട്ട്ഔട്ട് ഉദ്ഘാടനം ജില്ലാകളക്ടര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ യു. ഷറഫലി, കുരികേശ് മാത്യു, എം.പി.എല്‍. ജനറല്‍ കണ്‍വീനര്‍ എ. ശ്രീകുമാര്‍, പി. ഹൃഷികേശ്കുമാര്‍, ഡി.എഫ്.എ. പ്രസിഡന്റ് സി.കെ. അബ്ദുള്‍കരീം, കൈനിക്കര ആഷിക്ക്, ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, പി.എ. ബാവ, പി.പി. അബ്ദുറഹിമാന്‍, ജംഷിദ് പി. ലില്ലി, കെ. അബ്ദുള്‍ ലത്തീഫ്, അഷ്‌റഫ് സ്‌പെയ്‌സ്, നിസാമി പീടിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply