ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരം

Malappuram
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പെരിന്തല്‍മണ്ണ താലൂക്ക്തല വായനാമത്സരം പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. താലൂക്കിലെ വിവിധ ഹൈസ്‌കൂളുകളെ പ്രതിനിധീകരിച്ച് 100 ല്‍പരം കുട്ടികള്‍ പങ്കെടുത്തു. മത്സരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കെ.മൊയ്തൂട്ടി, വേണു പാലൂര്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല മത്സരത്തിലേയ്ക്ക് 10 കുട്ടികളെ തിരഞ്ഞെടുത്തു.

RELATED NEWS

Leave a Reply