ലോകനാര്‍ക്കാവില്‍ ഇനി പൂരക്കാലം

Calicut, Festival, Kannur, Kasargod, Malappuram, Wayanad

കോഴിക്കോട്:  ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂരമഹോത്സവത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന കൊടിയേറ്റത്തിന് ശേഷം വിളക്കിനെഴുന്നള്ളത്തും കലവറ നിറയ്ക്കലും നടക്കും. തുടര്‍ന്ന് സുന്ദരന്‍ നെടുമ്പിള്ളിയുടെ കഥാപ്രസംഗം.

നാളെ ഏഴിന് ഭഗവതിയുടെ ആറാട്ട്. അഞ്ചിന് കാഴ്ച ശീവേലി. രാത്രി ഏഴിന് കീചകവധം കഥകളി. തുടര്‍ന്ന് ശ്രീജിത്ത് കടമേരിയുടെ തായമ്പക. 17ന് ദീപാരാധനയെ തുടര്‍ന്ന് പ്രജീഷ്‌കാവിലിന്റെ വണ്‍മാന്‍ ഷോയും കാവില്‍ എല്‍പി സ്‌കൂളിന്റെ കലാസന്ധ്യയും അരങ്ങേറും. 18ന് ഏഴിന് യുവജനോത്സവം പ്രതിഭകളുടെ സര്‍ഗസംഗമവും മേപ്പയില്‍ എസ്ബി സ്‌കൂളിന്റെ ‘ജപ്തി നോട്ടിസ്’ നാടകവും ഉണ്ടാകും.

19ന് രാത്രി ചാന്താട്ടം, ഗ്രാമസന്ധ്യ പ്രാദേശിക കലാപ്രതിഭകളുടെ സംഗമവും. 20ന് അഞ്ചിന് കാവ്യകേളി, ഏഴിന് ആയഞ്ചേരി നൃത്താഞ്ജലിയുടെ നൃത്തസന്ധ്യ എന്നിവയും 21ന് മൂന്നിന് ഇളനീര്‍വരവ്, നാലിന് കലാമണ്ഡലം മഹേന്ദ്രന്റെ നളചരിതം ഓട്ടന്‍തുള്ളലും ആറിന് ഗ്രാമബലിയും എട്ടിന് പാണ്ടിമേളവും നടക്കും. ശ്രീഭൂതബലിക്ക് ശേഷം കരിമരുന്നു പ്രയോഗം. 22ന് 12 മുതല്‍ ആറാട്ടുസദ്യ, 3.30ന് പൊതിയില്‍ നാരായണചാക്യാരുടെ ചാക്യാര്‍കൂത്ത്, ആറിന് ആറാട്ടുബലി, 11ന് കരിമരുന്നു പ്രയോഗം, പൂരക്കളി. 23ന് രാവിലെ പാട്ടുപുരയില്‍ നിന്ന് തിരിച്ചെഴുന്നള്ളത്തോടെ പൂരം സമാപിക്കും.

RELATED NEWS

Leave a Reply