വള്ളുവനാടിന് ഒരുകഥാകാരികൂടി

Malappuram

ജാസ്മിന്‍ എം.പി.യുടെ ‘മൈലാഞ്ചിക്കുന്നിന്‍റെ പടിഞ്ഞാറെ അറ്റം’ നോവലിസ്റ്റ് ബെന്യാമിന്‍ പ്രകാശനം ചെയ്തു. കഥാകൃത്ത്‌ ഷീബ ഇ. കെ. ആദ്യപ്രതി സ്വീകരിച്ചു.  പെരിന്തല്‍മണ്ണ മാള്‍ അസ്ലമില്‍ നടന്ന ചടങ്ങില്‍ സഞ്ചാരസാഹിത്യകാരന്‍ വി. മുസഫര്‍ അഹമ്മദ്അധ്യക്ഷത വഹിച്ചു. പ്രൊഫ. പാലക്കീഴ്നാരായണന്‍, കവിശ്രീജിത്ത്‌ അരിയല്ലൂര്‍, കഥാകൃത്ത്‌ ഷാഹുല്‍ഹമീദ് കെ. ടി., മലയാള മനോരമ നോവല്‍ പുരസ്കാര ജേതാവ് മുഹമ്മദ്ഫിറോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഗ്രീന്‍ ബുക്സാണ്പ്രസാധനം.കവിയരങ്ങും ഉണ്ടായിരുന്നു.

 

RELATED NEWS

Leave a Reply