വിജയഭേരി: സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍

Malappuram
ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം രണ്ടാം ഘട്ട ക്ലാസുകള്‍ ആരംഭിച്ചു.  ഹൈസ്‌കൂള്‍ തലത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം ബി.ആര്‍.സി തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് തുടര്‍ ക്ലാസുകള്‍. മാസത്തില്‍ ഒരു ക്ലാസ് വീതം ബി.ആര്‍.സി തലത്തില്‍ നല്‍കും.  എല്ലാ മാസവും ആദ്യ ഞായറാഴ്ച പൊന്നാനി, എടപ്പാള്‍, കുറ്റിപ്പുറം, മഞ്ചേരി ബി.ആര്‍.സികളിലും രണ്ടാമത്തെ ഞായറാഴ്ച താനൂര്‍, മങ്കട, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ബി.ആര്‍.സി.കളിലും മൂന്നാമത്തെ ഞായറാഴ്ച പരപ്പനങ്ങാടി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ ബി.ആര്‍.സികളിലും നാലാമത്തെ ഞായറാഴ്ച അരീക്കോട്, തിരൂര്‍, വേങ്ങര ബി.ആര്‍.സി.കളിലുമാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെട്ടവര്‍ അതത് ബി.ആര്‍.സി.കളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ നടക്കുന്ന പരിശീലനത്തിനെത്തണം.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 24, 25 തീയതികളില്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ തുടര്‍ പരിശീലനം നടക്കും.  രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയണ് ക്ലാസുകള്‍.  കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ പരിശീലനത്തിന് എത്തണമെന്ന് വിജയഭേരി കോഡിനേറ്റര്‍ അറിയിച്ചു.

RELATED NEWS

Leave a Reply