വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത്. സുതാര്യമല്ലാത്ത സ്ഥാനാര്‍ഥി നിര്‍ണ്ണയം മൂലമെന്ന് യൂത്ത് ലിഗ് .

General, KERALA ELECTION RESULTS, Kerala News, Malappuram

 

മലപ്പുറം : വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് യൂത്ത് ലിഗ് . വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവ ഗൌരവതരമെന്നും പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തിരുത്തേണ്ടി വരുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍ വിജയിക്കുമെന്നായിരുന്നു ലീഗ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ ഭൂരിപക്ഷം വെറും 23,310ല്‍ ഒതുങ്ങി. വേങ്ങരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. ഇതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.

 

RELATED NEWS

Leave a Reply