അനധിക്യത കരിങ്കല്‍ ക്വാറി,  റിപ്പോര്‍ട്ട് തേടി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍

Local News, Malappuram

മലപ്പുറം: കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ നെടിയിരിപ്പ് വില്ലേജില്‍ 26ാം വാര്‍ഡില്‍ അനുമതിയുണ്ടെന്ന വ്യാജേന കരിങ്കല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. കേരള ആദിവാസി ഫെഡറേഷന്‍ നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം. ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതിന് എല്ലാ തരത്തിലുമുള്ള അനുമതിയുണ്ടെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചിരുതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതിന് എക്‌സ്‌പ്ലോസിവ് ലൈസന്‍സ്, ജിയോളജി, മുനിസിപ്പാലിറ്റി എന്നിവയുടെ അനുമതി ഇല്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. കലക്‌ട്രേറ്റ് കോഫ്രന്‍സ് ഹാളില്‍ നട സിറ്റിങ്ങില്‍ ചെയര്‍മാന്‍ മുന്‍ ജഡ്ജ് പി.എന്‍. വിജയകുമാര്‍, അംഗങ്ങളായ അഡ്വ.കെ.കെ. മനോജ്, എഴുക്കോ നാരായ, എിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply