കറോച്ചിക്കാവില്‍ അഖണ്ഡ രാമായണ പാരായണം, ഇല്ലം നിറ

Local News, Palakkad

മാരായമംഗലം ശ്രീ കറോച്ചിക്കാവ് വനദുര്‍ഗാ ദേവീ ക്ഷേത്രത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിവരാറള്ള രാമായണ പാരായണത്തിന്റെ സമാപനം അഖണ്ഡ രാമായണ പാരായണ പാരായണത്തോടെ ഞായറാഴ്ച്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആറിയിച്ചു. ക്ഷേത്രത്തില്‍ അന്നേ ദിവസം പ്രത്യേക പൂജകള്‍ , ചുറ്റുവിളക്ക്, സാമൂഹ്യാരാധന എന്നിവനടക്കും. പാരായണത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും

ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ഇല്ലം നിറ ആഘോഷം ചിങ്ങം ഒന്നിനു ആഗസ്റ്റ് 17 ബുധനാഴ്ച്ച രാവിലെ ആറുമണിക്ക് നടത്തും. ഭക്തജനങ്ങള്‍ക്ക് ഐശ്വര്യ നെല്‍ക്കതിരുകള്‍ പ്രസാദമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED NEWS

Leave a Reply