കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സ്റ്റേഡിയംസ്റ്റാന്‍ഡിലേക്ക് മാറി; സ്വകാര്യബസ്സുകള്‍ക്ക് അസ്വാരസ്യങ്ങള്‍

Local News, Palakkad

ആദ്യഘട്ട കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സ്റ്റേഡിയംസ്റ്റാന്‍ഡിലേക്ക് മാറ്റി. പൊള്ളാച്ചി ഭാഗത്തേക്കുള്ള മുഴുവന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളും ഇപ്പോള്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍നിന്നാണ് സര്‍വീസ് നടത്തുന്നത്. ബസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി പുതിയ എന്‍ക്വയറി-കണ്‍ട്രോള്‍ റൂമും കെ.എസ്.ആര്‍.ടി.സി. സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്. പൊള്ളാച്ചി, നെല്ലിയാമ്പതി ബസ്സുകള്‍ സര്‍വീസ് നടത്തിത്തുടങ്ങിയോടെ ബസ്സുകള്‍ക്കായുള്ള കാത്തിരിപ്പിന് വിരാമമായെന്ന് യാത്രക്കാര്‍ പറയുന്നു. മാറ്റം യാത്രക്കാരുടെ എണ്ണത്തില്‍ കുറവുവരുത്തിയിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. എങ്കിലും വരുംദിവസങ്ങളില്‍മാത്രമേ പൂര്‍ണചിത്രം വ്യക്തമാകൂ. എന്നാല്‍, കോര്‍പറേഷന്‍ ബസ്സുകള്‍ സ്റ്റാന്‍ഡില്‍നിന്ന് മുഴുവനായും സര്‍വീസ് നടത്താന്‍ തുടങ്ങിയതോടെ പൊള്ളാച്ചി-പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യബസ്സുകളില്‍നിന്ന് അസ്വാരസ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്വകാര്യബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്ന് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ചത് ചെറിയതോതിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി.
ഇപ്പോള്‍ പൊള്ളാച്ചി, നെല്ലിയാമ്പതി ബസ്സുകള്‍മാത്രമാണ് സ്റ്റാന്‍ഡില്‍നിന്ന് സര്‍വീസ് നടത്തുന്നത്. മുഴുവന്‍ ബസ്സുകള്‍കൂടി എത്തുന്നതോടെ കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസ്സുകളും തമ്മില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നിത്യസംഭവമാകും. നിലവില്‍ തൃശ്ശൂരിലേക്കുള്ള സ്വകാര്യബസ്സുകള്‍ സ്റ്റേഡിയംസ്റ്റാന്‍ഡില്‍നിന്നാണ് സര്‍വീസ് നടത്തുന്നത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍കൂടി എത്തുമ്പോള്‍ തര്‍ക്കങ്ങള്‍ പരിധിവിട്ടേക്കാം.

RELATED NEWS

Leave a Reply