പറമ്പിക്കുളം കണ്ടറിയാം വനവിസ്മയത്തില്‍

Local News, Palakkad

ആസ്വാദകര്‍ക്ക് വിസ്മയം സമ്മാനിക്കുന്ന വനവിസ്മയം2015 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പറന്പിക്കുളം കടുവ സങ്കേതത്തിലെ ഗിരിവര്‍ഗക്കാരായ നാച്വറലിസ്റ്റുകളും വനംവകുപ്പ് ഉദ്യോഗസ്ഥരും പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച ചെമ്പൈസ്മാരക ഗവ. സംഗീതകോളേജില്‍ തുടക്കമായി. പറന്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 152ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നാച്വറലിസ്റ്റുകളായ എസ്. ബാബു, സി. െശല്‍വന്‍, ജി. ശശി, എസ്. രമേഷ്, എന്‍. മുരുകേശന്‍, മനോജ്, എസ്. നടരാജന്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരായ ബി.ആര്‍. അനുരാജ്, കെ. ജയപ്രകാശ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.പി. ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം. ജഗദീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.എല്‍. ജിതിന്‍മോന്‍, വാച്ചര്‍ ശ്രീനിവാസന്‍, വി. കരിം, എസ്. കല്യാണസുന്ദരം എന്നിവരുടെ ചിത്രങ്ങളാണുള്ളത്. പറന്പിക്കുളത്തെ ജൈവവൈവിധ്യവും സംരക്ഷണവും വിളിച്ചോതുന്ന ചിത്രങ്ങള്‍ ഗോത്രസമൂഹവും കാടും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ്. െപ്രാഫഷണലായി ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ലാത്ത, പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള നാച്വറലിസ്റ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ലോകനിലവാരത്തോട് കിടപിടിക്കുന്നതാണ്. വനവാസിസമൂഹത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇന്ത്യയിലെതന്നെ ആദ്യത്തെ ഫോട്ടോപ്രദര്‍ശനമെന്നാണ് സംഘാടകര്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. വനംവകുപ്പ് നല്‍കിയ വായ്പയുപയോഗിച്ചാണ് നാച്വറലിസ്റ്റുകള്‍ കാമറകള്‍ വാങ്ങിയത്. 20 പേര്‍ക്കാണ് കാമറ വാങ്ങാന്‍ വായ്പ നല്‍കിയത്. ബാബുവിന്റേതാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുള്ളത്. നാലാംക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ള ബാബുവിന്റെ കാമറകളുടെ കാഴ്ച െപ്രാഫഷണലുകളെ വെല്ലുന്നതാണ്. ബാബുവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. രാവിലെ മുതല്‍ തുടങ്ങുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ വില്പനയ്ക്കുണ്ട്. അട്ടപ്പാടി, ഇടുക്കി, പറന്പിക്കുളം വനമേഖലകളിലെ േഗാത്രസമൂഹത്തിന്റെ കലയും സംസ്‌കാരവും വിളിച്ചോതുന്ന തനത് കലാരൂപങ്ങളുടെ പ്രദര്‍ശനം ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴുമുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

RELATED NEWS

Leave a Reply