സ്‌പെക്ട്രം – 2017 ജോബ് ഫെയര്‍ മാര്‍ച്ച് 25ന്

jobs, Palakkad

സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ.കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് ‘സ്‌പെക്ട്രം 2017 ജോബ് ഫെയര്‍’ നടത്തുന്നു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിലാണ് ജോബ്‌ഫെയര്‍ നടത്തുക. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി മാര്‍ച്ച് 25ന് മലമ്പുഴ ഐ.ടി.ഐ.യില്‍ ജോബ് ഫെയര്‍ നടത്തും. പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കും ഐ.റ്റി.ഐ പാസായവരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും വകുപ്പ് സജ്ജമാക്കിയ ശറേഷീയളമശൃ.ശി-ല്‍ രജിസ്റ്റര്‍ ചെയ്യാം.
മാറുന്ന വ്യവസായ മേഖലയ്ക്കനുസരിച്ച് ട്രെയിനികളെ സജ്ജമാക്കുന്നതിന് വ്യാവസായിക പരിശീലന വകുപ്പ് നൂതനമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30 ഐ.ടി.ഐ.കള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി. ബയോമെട്രിക് ഹാജര്‍, വെര്‍ച്ച്വല്‍ ക്ലാസ് റൂം, ത്രീഡി ഇന്റര്‍ ആക്ടീവ് ടീച്ചിങ്, വ്യവസായ സംരഭകരുമായി ടൈ അപ്‌സ്, പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തനം , എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ കേരള കാംപസ് , സംരഭകത്വ വികസന ക്ലബ്ബുകള്‍, ഉച്ച ഭക്ഷണം, ന്യൂട്രീഷന്‍ പ്രോഗ്രാം എന്നിവ പ്രധാനപ്പെട്ടവയാണ്. കൂടാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനവും നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഐ.ടി.ഐകൡ പരിശീലനം ലഭിച്ച ട്രെയിനികള്‍ ഉചിതമായ തൊഴില്‍ മേഖലയിലെത്തുമ്പോള്‍ വ്യവസായ രംഗവും കൂടുതല്‍ ശക്തിപ്പെടുമെന്നതിനാലാണ് ജോബ് ഫെയര്‍-സ്‌പെക്ട്രം-2017 നടത്തുന്നത്.

ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നതിനായി സംസ്ഥാനതല കമ്മിറ്റിയും മേഖലാതല കമ്മിറ്റികളും രൂപവത്കരിച്ചു. മലമ്പുഴ എം.എല്‍.എ.യും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്ചുതാനന്ദന്‍ രക്ഷാധികാരിയും ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ചെയര്‍പേഴ്‌സണും മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സി.രതീശന്‍ കണ്‍വീനറുമായ സംഘാടകസമിതി പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

RELATED NEWS

Leave a Reply