അനധികൃത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Local News, Palakkad

ചെര്‍പ്പുളശ്ശേരി : അനധികൃത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കി. പാലക്കാട് റോഡ് പുത്തനാല്‍ക്കാവിന് സമീപമുള്ള രണ്ട് നിലയില്‍ കെട്ടിപൊക്കിയ കെട്ടിടത്തിനാണ് ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. ചെര്‍പ്പുളശ്ശേരി കരിമ്പിന്‍ ചോല ഷെബീര്‍ എന്ന വ്യക്തിയുടെ അഞ്ച് സെന്റ് നിലത്താണ് 5000 ചതുരശ്ര അടിയോളം വരുന്ന ഇരുനില കെട്ടിടം പണിതുയര്‍ത്തുന്നത്. 2002 ഡിസംബര്‍ രണ്ടാം തിയ്യതി ഈ ഭൂമിയുടെ മുന്‍ ഉടമസ്ഥനായ പാതാക്കര അബ്ദുള്‍ ജലാല്‍ എന്ന വ്യക്തിക്ക് 3251 / 2002 എന്ന നമ്പറില്‍ ലഭിച്ച കെഎല്‍യുവിന്റെ മറവില്‍ ചെര്‍പ്പുളശ്ശേരി പഞ്ചായത്തില്‍ നിന്ന് 2015 ഒക്ടോബര്‍ ഒന്നാം തിയ്യതി കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതിയും സ്ഥലം ഉടമ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാലാവധി 2018 ജൂലൈ 31 വരെ നിലനില്‍ക്കുന്നു. 
  എന്നാല്‍ ഈ നിര്‍മ്മാണം തികച്ചും അനധികൃതമാണെന്ന് ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസര്‍ പറഞ്ഞു. കൃഷി ഭൂമി നികത്താനുള്ള അനുമതി നല്‍കുന്നത് വ്യക്തിക്കാണെന്നും ആ ഭൂമി കൈമാറ്റം ചെയ്ത് കഴിഞ്ഞാല്‍ പുതിയ ഉടമസ്ഥന് ഭൂമി നികത്തി കെട്ടിടം നിര്‍മ്മിക്കാന്‍ അനുവാദം ഇല്ലെന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ഭൂമിക്ക് കെട്ടിടനിര്‍മ്മാണാനുമതി നല്‍കുന്നത് തികച്ചും തെറ്റാണെന്നും, പന്നിയംകുറുശ്ശി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയതെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.

 

RELATED NEWS

2 comments

  • ചെർപ്പുള്ളശേരിയിലെ അനധികൃത ബിൽഡിങ്ങ് വർക്ക് എന്നത് .പന്നിയംകുറുശി സ്വദേശി എന്ന നിലയ്ക്കല്ല മറിച്ച് ചെർപ്പുള്ളശേരിയിലെ സി പി ഐ ലോക്കൽ സെക്രട്ടറി എന്ന അട്രസ്സിലാണ് പരാതി തിർത്തും വ്യക്തിപരമല്ല പാർട്ടി നിലപാട് ആണ് അതുമായി പറയാനുള്ളത് സെയ്തലവി കെ കെ

  • പൊതു പരാതി കിട്ടി പാർട്ടിയുടെ പ്രവർത്തകരുടെ പക്കൽ അതിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചു … പ്രവർത്തിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് മനസിലായി ബന്തപെട്ട വില്ലെജ് ഓഫീ റെവിവരം അറിയിച്ചു പരാതിയും എഴുതി നൽകി .പാർട്ടിയുടെ പ്രത്യാഭിത നിലപാട് ആണ് പടം നികത്തുന്നതിനെതിരെയാണ് ,കൂടാതെ പൊതുതാത്പര്യവും അതു തന്നെയാണ് .പാർട്ടി എടുക്കുന്ന നിലപാടുകൾ വ്യക്തികേന്ദ്രീകൃതമാക്കുന്നതിനേട് യോജിപ്പില്ല തിർത്തും ദുഖകരം

Leave a Reply