സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ബാലമുകുളം തുടങ്ങി

Local News, Palakkad
ചെര്‍പ്പുളശ്ശേരി: കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കി വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സമഗ്ര ആയുര്‍വേദ ആരോഗ്യ പദ്ധതിയായ ബാലമുകുളം തുടങ്ങി. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി. ആയുര്‍വേദ ജില്ലാ മെഡിക്കല്‍  ഓഫീസര്‍ ഡോ. എം.കെ പ്രേമചന്ദ്രന്‍ റിപ്പോര്‍ട്ട് വെച്ചു. ഔഷധത്തോട്ടം നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. മിനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റഇ ചെയര്‍പേഴ്‌സണ്‍ ബിനു മോള്‍, ഷംസുദ്ധീന്‍, എഇഒ എം. ജയരാജന്‍, ബാലമുകുളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി.എം ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ചെര്‍പ്പുളശ്ശേരി ഗവ. യുപി സ്‌കൂള്‍ പ്രധാനാധ്യാപിക കോമളം പാറേങ്ങില്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ഷബാന നന്ദിയും പറഞ്ഞു. 

RELATED NEWS

Leave a Reply