നെല്ലായ പഞ്ചായത്ത് അഴിമതിക്കെതിരെ യൂത്ത് ലീഗ് സമരജാഥ

Local News, Palakkad

ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഫോണ്‍ വഴി പണം ആവശ്യപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും സ്ഥിരം സമിതി അധ്യക്ഷന്‍ കെ ടി ജലീലിനെ പാര്‍ടി സംരക്ഷിക്കുന്നതിലൂടെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ച് യൂ്ത്ത് ലീഗ് ഞായറാഴ്ച സമരജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30-ന് മോളൂരില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2 കേന്ദ്രങ്ങളില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികളായ ഹുനൈസ് മാരായമംഗലം, സക്കീര്‍ ഹുസൈന്‍, എം കെ ജാഫര്‍, കബീര്‍, ശഹബാസ്, സക്കീര്‍ നെല്ലായ എന്നിവര്‍ വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു

RELATED NEWS

Leave a Reply