നെല്ലായ പഞ്ചായത്ത് ഭരണസമിതി രാജി വെക്കണം, ഐ എന്‍ ടി യു സി.

Local News, Palakkad

ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത് ഭരണസമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ ടി യു സി , ഡി കെ ടി എഫ് എന്നി സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്തിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ കെ പി സി സി എക്സിക്യുട്ടീവ്‌ അംഗം ടി പി ഷാജി ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ്‌ സക്കീര്‍ മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി  സി വാസുദേവന്‍, എം മോയ്തുട്ടി മാസ്റര്‍, ഇ കെ സുകുമാരന്‍, നവാസ് കളത്തില്‍, പി ഉമ്മര്‍, സ്വയം പ്രഭ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply