ഓട്ടിസം ബാധിച്ച മകളെയും അമ്മയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

General, Kerala News, Palakkad

 

പാലക്കാട്‌ :കേണംപുള്ളി ലാലു നിവാസില്‍ സുരേഷിന്റെ ഭാര്യ ജയന്തി (38), മകള്‍ അക്ഷര (17) എന്നിവരെയാണ് വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വില്‍പന നികുതി ഉദ്യോഗസ്ഥനായ സുരേഷ് രാത്രി ജോലിക്കു പോയതായിരുന്നു.
രാവിലെ മറ്റൊരു മകള്‍ അക്ഷര അമ്മയെയും  സഹോദരിയെയും കാണാനില്ലെന്ന് സുരേഷിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് സുരേഷ് വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നിട്പോലീസില്‍ പരാതി നല്‍കി. വിട്ടിലെത്തിയ  പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവര്‍ വിടിന് പിറകുവശത്തേക്ക് പോകുന്നത്  ശ്രദ്ധയില്‍ പെട്ടത്  

തുടര്‍ന്ന്  ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED NEWS

Leave a Reply