സ്‌കൂള്‍ കായിക മേള: സബ് ജൂനിയര്‍ 100 മീറ്ററില്‍ പാലക്കാടിനും എറണാകുളത്തിനും സ്വര്‍ണ്ണം

Kerala News, Palakkad

അറുപത്തൊന്നാമത് സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ വിഭാഗത്തിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ വി.നേഹയാണ്  സ്വര്‍ണ്ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ സാനിയക്കാണ് വെള്ളി.  ആണ്‍കുട്ടികളുടെ 100 മീറ്ററില്‍  എറണാകുളം  കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ  തഞ്ചം അലേറ്റസന്‍ സിങിനാണ് സ്വര്‍ണ്ണം നേടിയത്. മണിപ്പൂര്‍ സ്വദേശിയാണ് തഞ്ചം അലേറ്റസന്‍. കോട്ടയത്തിന്റെ റെനന്‍ ഇമ്മാനുവല്‍ തോമസ് വെള്ളി നേടി.

RELATED NEWS

Leave a Reply