അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ശബരിമല നിറപുത്തരി ഘോഷയാത്രക്ക് കല്ലേലിഊരാളിഅപ്പൂപ്പന്‍കാവില്‍ സ്വീകരണം നല്‍കും

Festival, Local News, Pathanamthitta

കോന്നി :  അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന
ശബരിമല നിറപുത്തരി ചടങ്ങിനുള്ള നെല്‍ക്കതിര്‍ വഹിച്ചുകൊണ്ടുള്ള  ഘോഷയാത്രക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോന്നിയില്‍ സ്വീകരണം നല്‍കും . എട്ടിന് രാവിലെ 5.45നും 6.15നുമിടയിലാണ് നിറപുത്തരിച്ചടങ്ങ്. ഇതാദ്യമായാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം വക പാടത്തു നിന്ന് നെല്‍ക്കതിരുകള്‍ നിറപുത്തരിക്കായി സന്നിധാനത്ത് എത്തിക്കുന്നത്.
പുലര്‍ച്ചെ അഞ്ചിന് അച്ചന്‍കോവിലില്‍ നിന്ന് നെല്‍ക്കതിരുമായി അലങ്കരിച്ച വാഹനം പഞ്ചവാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെടും. കോട്ടവാസല്‍ ക്ഷേത്രം, ആര്യങ്കാവ് , പുനലൂര്‍ പുതിയിടം, നെല്ലിപ്പള്ളി, പുന്നല, കണ്ണങ്കര,
പത്തനാപുരം കവല, കലഞ്ഞൂര്‍, കോന്നി ,പത്തനംതിട്ട ശാസ്താ ക്ഷേത്രം, ഊരമ്മന്‍, വടശേരിക്കര പ്രയാര്‍, മാടമണ്‍ ക്ഷേത്രം, റാന്നി പെരിനാട് , നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ നിറപുത്തരി ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും.കോന്നിയില്‍ എത്തുന്ന ഘോഷയാത്രക്ക് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതി ഭാരവാഹികള്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ ,മീഡിയ മാനേജര്‍ ജയന്‍ കോന്നി ,രക്ഷാധികാരി രാജന്‍ കുട്ടി എന്നിവര്‍ അറിയിച്ചു

RELATED NEWS

Leave a Reply