ആറന്മുള വള്ളസദ്യക്ക് ഇനി 10 നാള്‍

Pathanamthitta

കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ ജൂലായ് 15ന് ആരംഭിക്കും. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സര്‍പ്പദോഷപരിഹാരം എന്നിവയ്ക്കായി ഭക്തര്‍ പാര്‍ഥസാരഥിക്ക് നല്‍കുന്ന വഴിപാട് 77 ദിവസം ക്ഷേത്രാങ്കണത്തില്‍ നടക്കും.വള്ളസദ്യ വഴിപാടുകള്‍ക്കായി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രസദ്യാലയം കൂടാതെ തെക്ക്, വടക്ക്, പടിഞ്ഞാറ് തിരുമുറ്റങ്ങളില്‍ താല്‍ക്കാലികപന്തലിന്റെ നിര്‍മാണം ആരംഭിച്ചു. വള്ളസദ്യ കരാറുകാരുമായി പള്ളിയോടസേവാസംഘം എഗ്രിമെന്റ് വച്ചുതുടങ്ങി.പള്ളിയോടസേവാസംഘം അംഗീകരിച്ച കരാറുകാര്‍ക്കുമാത്രമേ വഴിപാടുസദ്യ നടത്താന്‍ അംഗീകാരമുള്ളൂ. വള്ളസദ്യക്കു മുന്നോടിയായി ക്ഷേത്രക്കടവില്‍ പുറ്റ് നീക്കംചെയ്യല്‍ ആരംഭിച്ചെങ്കിലും മഴ കനത്ത് നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ ഇത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ആനക്കൊട്ടില്‍, പടിഞ്ഞാറെ ഗോപുരം എന്നിവയുടെ പുനര്‍നിര്‍മാണം, വഴിപാടുസദ്യ ആരംഭിക്കുംമുമ്പ് പൂര്‍ത്തിയാകില്ല.മാലിന്യനിര്‍മാര്‍ജന പ്ലൂന്റിനായി കണ്ടെത്തിയ മണ്ഡലക്കുഴിയില്‍ ക്ഷേത്രക്കടവില്‍നിന്ന് നീക്കംചെയ്ത ചെളിയിറക്കി സ്ഥലം അല്പം ഉയര്‍ത്തിയിട്ടുണ്ട്. ഇതും ഈ സീസണില്‍ പൂര്‍ത്തിയാകില്ല. കഴിഞ്ഞവര്‍ഷം 467 വഴിപാടുസദ്യയാണ് നടന്നത്. ഇക്കുറി ഇതുവരെ 369 വഴിപാടുകള്‍ ബുക്കുചെയ്തുകഴിഞ്ഞവഴിപാടുകാരന്‍ ഒരു വഴിപാടിന് 200 പേര്‍ക്കുള്ള സദ്യക്കാണ് പണമടയ്‌ക്കേണ്ടത്. വഴിപാട് ബുക്കുചെയ്യാനും പള്ളിയോടസേവാസംഘത്തിന്റെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

 

RELATED NEWS

Leave a Reply