ഒരുമരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു.

Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ പരിസ്ഥിതിദിനാചരണം സ്‌കൂളുകളും സ്ഥാപനങ്ങളും സംഘടനകളും ആഘോഷപൂര്‍വ്വം ആചരിച്ചു. വൃക്ഷത്തൈ നട്ടും മണ്ണിനെ രക്ഷിക്കുന്ന പ്രവൃത്തി ഏറ്റെടുത്തുമായിരുന്നു ആചരണം. രാഷ്ട്രീയപാര്‍ട്ടികളും യുവജനപ്രസ്ഥാനങ്ങളും ആവേശത്തോടെ രംഗത്തുവന്നു. മാതൃഭൂമി സീഡ് സംഘം വിദ്യാലയങ്ങളിലും പുറത്തും വേറിട്ട പരിപാടികളുമായി കുട്ടിക്കൂട്ടവുമായി മുന്നേറി.

ആര്‍.വൈ.എഫ്.
പത്തനംതിട്ട:
ആര്‍.വൈ.എഫിന്റെ നേതൃത്വത്തില്‍നടന്ന വൃക്ഷത്തൈ നടീല്‍ ആര്‍.രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. ശ്രീരാജ് അധ്യക്ഷത വഹിച്ചു.
ജനതാദള്‍ യുണൈറ്റഡ്

പത്തനംതിട്ട:ജനതാദള്‍ യുണൈറ്റഡ് ജില്ലാ കമ്മിറ്റി റിങ് റോഡില്‍ വൃക്ഷത്തൈ നട്ടു. ജില്ലാ പ്രസിഡന്റ് ജോ എണ്ണക്കാട് ഉദ്ഘാടനം ചെയ്തു. മധു ചെമ്പുകുഴി അധ്യക്ഷതവഹിച്ചു.മനോജ് മാധവശേരി, ഗോപകുമാര്‍ മുഞ്ഞനാട്ട്, ബിജു അലക്‌സ് മാത്യു, പ്രശാന്ത് വി. കുറുപ്പ്, ഹബീബ് മുഹമ്മദ്, സുരേഷ് ത്രിവേണി, സുരേഷ് ബാബു ആറന്‍മുള, മഞ്ചുമോള്‍, കോന്നിയൂര്‍ ആനന്ദന്‍, അനില്‍ തെള്ളിയൂര്‍, ഷിജു മല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply