കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു

Pathanamthitta

തേക്കുതോട്: കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നു. തേക്കുതോട് കട്ടച്ചിറ പുതുവേലില്‍ ശിവരാജന്‍, കരിങ്ങഴമൂട്ടില്‍ രവി, കട്ടച്ചിറ പുതുവേലില്‍ അശോക്കുമാര്‍, പടിഞ്ഞാറേചരുവില്‍ രവീന്ദ്രന്‍, അരിവണ്ണൂര്‍ മേലേതില്‍ അനിയന്‍ എന്നിവരുടെ കൃഷിയാണ് ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.വാഴ, കുരുമുളക്, തെങ്ങ് എന്നിവ പൂര്‍ണമായും നശിപ്പിച്ചു. ആനയെ പേടിച്ച് രാത്രി എട്ടിനുശേഷം ഈ ഭാഗത്ത് ആരും പുറത്തിറങ്ങാറില്ല. സൗരോര്‍ജ്ജ വേലി സ്ഥാപിച്ച് കര്‍ഷകരെ രക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

RELATED NEWS

Leave a Reply