ഡോക്ടറില്ലാതെ രോഗികള്‍ വലയുന്നു

Pathanamthitta

റാന്നി: വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡോക്ടര്‍ മാത്രം. ഡോക്ടറില്ലാത്തതിനാല്‍ ചികിത്സകിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു. രണ്ട് ഡോക്ടര്‍മാരാണ് ബ്ലോക്ക് സി.എച്ച്.സി.യായ വെച്ചൂച്ചിറയിലുണ്ടായിരുന്നത്. ഏറെ വര്‍ഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിച്ചുവന്ന ഡോക്ടര്‍ കഴിഞ്ഞദിവസം സ്ഥലംമാറിയതോടെ മെഡിക്കല്‍ ഓഫീസര്‍ മാത്രമാണുള്ളത്. ആരോഗ്യവകുപ്പിന്റെ വിവിധയോഗങ്ങളിലും പരിപാടികളിലുംപങ്കെടുക്കേണ്ടതിനാല്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് എന്നും എത്താനാവില്ല. ദിനംപ്രതി നൂറ്റമ്പതിലധികം രോഗികള്‍ ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ട്.വ്യാഴാഴ്ച രാവിലെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ആസ്​പത്രിയിലെത്തിയ േരാഗികളെല്ലാം ചികിത്സലഭിക്കാതെ മടങ്ങേണ്ടിവന്നു. മലയോരമേഖലയായ വെച്ചൂച്ചിറയിലെ ഏക സര്‍ക്കാര്‍ അലോപ്പതി ചികിത്സാകേന്ദ്രമാണിത്. കിടത്തിച്ചികിത്സ പുനരാരാംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരങ്ങള്‍ സംഘടിപ്പിച്ചുവരുമ്പോഴാണ് ഒ.പിയില്‍ രോഗികളെ പരിശോധിക്കാന്‍പോലും ഡോക്ടറില്ലാത്ത സ്ഥിതിയായത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ ആസ്​പത്രിക്കുമുമ്പില്‍ ധര്‍ണ നടത്തി റാന്നി: വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറില്ലാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസ്​പത്രിക്കു മുമ്പില്‍ ധര്‍ണ നടത്തി. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.രവീന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആസ്​പത്രിയില്‍ ഒരു ഡോക്ടര്‍പോലും ഇല്ലാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഉടന്‍ ഡോക്ടറെ നിയമിക്കാമെന്ന ഡി.എം.ഒയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സുനില്‍കുമാര്‍, പ്രമോദ്, അനു സമാധാനത്തില്‍, ശ്രീകുമാര്‍, ജയ്‌സണ്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

 

RELATED NEWS

Leave a Reply